കോട്ടയം ; ജില്ലാ പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതോടെ കോട്ടയത്ത് പോരിനൊരുങ്ങി മുസ്ലിം ലീഗ്. 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാർഥികളെ നിർത്താനാണ് ലീഗിന്റെ തീരുമാനം.
എരുമേലി സീറ്റാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. സീറ്റ് വിട്ടുനൽകാനാകില്ലെന്ന് യോഗത്തിൽ കോൺഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്.