മലപ്പുറം: മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ അടിത്തറ കുലുക്കിക്കൊണ്ട് ഇടതുമുന്നേറ്റം. 2 സീറ്റ് പിടിച്ചെടുത്തതടക്കം നാല് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ മലപ്പുറത്തെ യുഡിഎഫ് കോട്ടയും ഉലഞ്ഞു.
മുസ്‌ലിം ലീഗിന്റ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മുലെടുക്കാന്‍ ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ പൊതുസമ്മതരായ സ്വതന്ത്രരില്‍ രണ്ടു പേര്‍ ജയിച്ചതും പാര്‍ട്ടിക്കു നേട്ടമായി.
യുഡിഎഫ് 12 ഇടത്ത് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 2ഉം യുഡിഎഫിന് 14ഉം സീറ്റാണ് ഉണ്ടായിരുന്നത്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ 11504 വോട്ടിനും താനുരില്‍ വി അബ്ദുറഹ്മാന്‍ 6043 വോട്ടിനും തവനൂരില്‍ കെ ടി ജലീല്‍ 17064 വോട്ടിനും പൊന്നാന്നിയില്‍ പി ശ്രീരാമകൃഷ്ണന്‍ 15640 വോട്ടിനും വിജയിച്ചു.
കൊണ്ടോട്ടിയില്‍ ടി വി ഇബ്രാഹിം 10654, എറനാടില്‍ പി കെ ബഷീര്‍ 12893, വണ്ടൂരില്‍ എ പി അനില്‍കുമാര്‍ 23864, മഞ്ചേരിയില്‍ എം ഉമ്മര്‍ 19614, പെരിന്തല്‍മണ്ണയില്‍ മഞ്ഞളാം കുഴി അലി 579, മങ്കടയില്‍ ടി എ അഹമ്മദ് കബീര്‍ 1508, മലപ്പുറത്ത് പി ഉബൈദ് പിള്ള 35672, വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുടി 38057, വള്ളിക്കുന്നില്‍ പി അബ്ദുള്‍ ഹമീദ് 12610, തിരുരങ്ങാടിയില്‍ പി കെ അബ്ദുറബ് 6043, തിരൂരില്‍ സി മമ്മുട്ടി 7061, കോട്ടയ്ക്കലില്‍ അബീദ് ഹുസൈന്‍ തങ്ങള്‍ 15042 എന്നിവര്‍ വിജയിച്ചു.