ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. സിറ്റി 3-0ത്തിന് എവര്‍ട്ടണിനെയും ലിവര്‍പൂള്‍ 4-0ത്തിന് ആഴ്‌സനലിനെയുമാണ് തകര്‍ത്തത്. ഇതോടെ ഒന്നാമതുള്ള ചെല്‍സിക്ക് (29) പിന്നില്‍ സിറ്റിക്ക് 26ഉം ലിവര്‍പൂളിന് 25ഉം പോയന്റായി.
എവര്‍ട്ടണിനെതിരെ റഹീം സ്‌റ്റെര്‍ലിങ്, റോഡ്രി, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ആഴ്‌സനലിനെതിരെ സാദിയോ മാനെ, ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, തകുമോ മിനാമിനോ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.
സ്റ്റീവന്‍ ജെറാര്‍ഡ് കോച്ചായി എത്തിയശേഷമുള്ള ആദ്യ കളിയില്‍ ആസ്റ്റണ്‍ വില്ല 2-0ത്തിന് ബ്രൈറ്റണിനെയും ഡീന്‍ സ്മിത്ത് കോച്ചായ ആദ്യ കളിയില്‍ നോര്‍വിച് സിറ്റി 2-1ന് സതാംപ്ടണിനെയും വോള്‍വ്‌സ് 1-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോല്‍പിച്ചപ്പോള്‍ ബേണ്‍ലി-ക്രിസ്റ്റല്‍പാലസ്, ന്യൂകാസില്‍ യുനൈറ്റഡ്-ബ്രെന്റ്‌ഫോഡ് മത്സരങ്ങള്‍ 3-3ന് സമനിലയില്‍ അവസാനിച്ചു.