ചെന്നൈ: കോയമ്പത്തൂര്‍ സ്വദേശി അര്‍ണവ് ശിവറാം തന്റെ 13-ാം വയസില്‍ 17 പ്രോഗ്രാമിങ്ങ് ഭാഷകളാണ് പഠിച്ചെടുത്തത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായിരിക്കുകയാണ് അര്‍ണവ്
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അര്‍ണവ് കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയത്. ഇന്ന് ജാവ, ഡാര്‍ട്ട്, പൈത്തണ്‍, സി++ ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ഭാഷകള്‍ അര്‍ണവിന് മനഃപാഠമാണ്. കുറഞ്ഞ ചെലവില്‍ വാഹനമേഖലയില്‍ ഓട്ടോപൈലറ്റിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കുകയാണ് തന്റെ പദ്ധതിയെന്ന് അർണവ് പറഞ്ഞു.
Tamil Nadu | Coimbatore's Arnav Sivram becomes one of the youngest children to have learnt 17 computer languages at the age of 13
I started learning computers when I was in 4th grade. I have learnt 17 programming languages including Java & Python, he said pic.twitter.com/FTehgFHrBt
— ANI (@ANI) July 2, 2022
ജാവ, പൈത്തണ്‍, സി++, ഡാര്‍ട്ട് ഉള്‍പ്പടെ നിരവധി കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുണ്ട്. ജാവ എന്ന പ്രോഗ്രാമിങ് വിവിധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വേണ്ട പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ്. പൈത്തണും ഈ രീതിയിൽ ജനകീയമാണ്.