കോലാലംപൂര്‍: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് മലേഷ്യയോട് പ്രധാനമന്ത്രി നരാന്ദ്രമോദി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായുളള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഈസ്റ്റേണ്‍ എക്ണോമിക് ഫോറവുമായി ബന്ധപ്പെട്ടാണ് മോദി മലേഷ്യയിലെത്തിയത്.
നരേന്ദ്രമോദിയുടെ ആവശ്യത്തോട് മലേഷ്യന്‍ പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നായിക്കിനെ എങ്ങനെ, എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ക്കു വിധേയനാക്കാമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
2017-ല്‍ ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത സാക്കിര്‍ നായിക് മലേഷ്യയിലാണ് കഴിയുന്നത്. അവിടുത്തെ മുന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് സ്ഥിരം പൗരത്വം നല്‍കുകയും ചെയ്തിരുന്നു.