ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും പടര്‍ത്തി തീരത്തടിഞ്ഞ അഞ്ജാത ജീവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കൊടുവില്‍ തീരത്തടിഞ്ഞത് ബലീന്‍ തിമിംഗലമാണെന്ന് റിപ്പോര്‍ട്ട്.
സമുദ്ര ഗവേഷണ സ്ഥാപനമായ, ഇന്തോനേഷ്യന്‍ ഓഷ്യന്‍ കണ്‍സര്‍വന്‍സിലെ മുതിന്ന ശാസ്ത്രഞ്ജനായ ജോര്‍ജ്ജ് ലിനാര്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അണുബാധ കാരണമോ, കപ്പലുകളില്‍ തട്ടിയുണ്ടായ പരിക്കോ ആകാം മരണ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.
ബലീന്‍ തിമിംഗങ്ങള്‍ സമുദ്രത്തിലെ ആഴമേറിയ മേഖലകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
സാധാരണക്കാരും ശാസ്ത്രജ്ഞരുമടക്കം ആയിരക്കണക്കിനാളുകളാണ് ജീവിയെ കാണാന്‍ കടല്‍ തീരത്തെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.