കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേര്‍ക്കുണ്ടായ വെടിവെയ്പ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണത്തിന്റെ ചുമതല.
ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍, പിടിയിലായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ഉദ്യോഗസ്ഥര്‍.