കൊച്ചി: കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പുണ്ടായ കേസില്‍ നടി ലീനാ മരിയാ പോള്‍ ഇന്ന് മൊഴി നല്‍കാനെത്തും. പാര്‍ലര്‍ ഉടമയായ ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി വരെ ആവശ്യപ്പെട്ട് നടിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്.
രവി പൂജരിയുടെ പേരില്‍ 25 കോടി രൂപവരെയാവശ്യപ്പെട്ട് പലപ്പോഴായി ഭീഷണി സന്ദേശം വന്നെന്നാണ് നടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ താമസിച്ച് അധോലോക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് രവി പൂജാരി. നടിയ്ക്കു ലഭിച്ച നെറ്റ് കോളുകളുടെ ഉറവിടം ഓസ്‌ട്രേലിയയില്‍ നിന്നുതന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നടിയുടെ മൊഴിയെടുത്തശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.