തിരുവനന്തപുരം: കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ നവോത്ഥാനത്തിന്റെ നഗരമാണ് തിരുവനന്തപുരമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചു.
“യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടകളെപ്പോലെയാണ്.ദുർഭരണം, അക്രമം, അഴിമതി, ജാതി, വർഗീയത, പ്രീണനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഒരുപോലെയാണ് ഇടതും വലതും. ഇടതുസർക്കാർ സമ്പൂർണ പരാജയമാണ്. കേന്ദ്രം നൽകിയ സഹായം പോലും അവർ കൃത്യമായി വിനിയോഗിച്ചില്ല. ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ വേണ്ട തരത്തിൽ ഫണ്ട് വിനിയോഗിക്കാത്ത സർക്കാരാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി”.
വികസനത്തിന് ബദലായി കേരളം കണക്കാക്കുന്നത് ബി.ജെ.പിയെ ആണെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി തന്ന് ബി.ജെ.പിയെ അനുഗ്രഹിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.