അമ്മ മക്കൾക്കുവേണ്ടി ഹിന്ദുസ്ഥാന്‍ കമ്പനിയ്ക്ക് കത്തെഴുതി ; മറുപടി എല്ലാവരേയും ഞെട്ടിച്ചു

ന്യൂഡൽഹി : നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഗുണമേന്മയിൽ നിലവാരം ഇല്ലെകിൽ ആ കമ്പനിയെ അറിയിക്കാറുണ്ട്. എന്നാൽ കമ്പനി ചിലപ്പോൾ അതിന് മറുപടി നൽകാറില്ല.

എന്നാൽ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് ഒരു വിത്യസ്തമായ ആവശ്യം ഉന്നയിച്ച ഉപഭോക്താവിന്റെ ആഗ്രഹം നടത്തികൊടുത്തിരിക്കുകയാണ്.

ശ്വേത സിംഗ് എന്ന വീട്ടമ്മ തന്റെ മകൾക്ക് വേണ്ടിയാണ് കമ്പനിക്ക് ഒരു കത്ത് കമ്പനിയ്ക്ക് അയച്ചത്. തന്റെ മകൾ മിടുക്കിയാണ്,അവൾ ഇടത്തെ കൈ വശമുള്ള കുട്ടിയായതിനാൽ സാധാരണ ഉപയോഗിക്കുന്ന ഷാര്‍പ്പ്നര്‍ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ പുതിയ രീതിയിൽ ഷാര്‍പ്പ്നര്‍ നിർമ്മിക്കാൻ കഴിയുമോ എന്നും ചോദിച്ചായിരുന്നു ആ കത്ത്.

അതിന് മറുപടിയായി കമ്പനി അധികൃതർ ശ്വേത സിംഗിനെ വിളിക്കുകയും , ഈ പ്രശ്നത്തിൽ സഹായിയ്ക്കാമെന്ന് അറിയിക്കുകയും ചെയ്തു.

പിന്നീടാണ് എല്ലാവേരയും ഞെട്ടിച്ചുകൊണ്ട് കമ്പനിയുടെ മറുപടി കത്ത് എത്തിയത് . കത്തിനൊപ്പം അവരുടെ മകൾക്ക് വേണ്ടി നിർമ്മിച്ച പുതിയ പെൻസിൽ ഷാര്‍പ്പ്നറും ഒപ്പമുണ്ടായിരുന്നു.

‘മകൾക്ക് വേണ്ടി ഷോപ്പുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഞാന്‍ ഷാര്‍പ്പ്നര്‍ തേടിയലഞ്ഞു. പലതും വളരെയധികം ചെലവേറിയതായിരുന്നു. 700 മുതല്‍ 1200 രൂപ വരെ വിലയുള്ളവ. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് നടരാജ്, അപ്സര പെന്‍സില്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ഞാന്‍ കത്തയച്ചു.

ഒരാഴ്ചക്കുള്ളില്‍ എന്റെ മകള്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഷാര്‍പ്പ്നര്‍ അയച്ചു തന്നു. അവര്‍ ഇത്തരത്തിലൊരു ഉല്‍പന്നം ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മകള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ അധികൃതരോട് എനിക്ക് വളരെയധികം നന്ദിയുണ്ട് ‘. ശ്വേത സിംഗ് കുറിപ്പിൽ വ്യക്തമാക്കി.

Top