ഭാരത് ജോഡോ ന്യായ് യാത്രയുടെ മെഗാ റാലിക്ക് ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ല

ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയുടെ മെഗാ റാലിക്ക് ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ല. ക്ഷണം ലഭിച്ചെങ്കിലും സിപിഎമ്മും സിപിഐയും പങ്കെടുക്കുന്നില്ല. വൈകിട്ട് ആറ് മണിയോടെ മുംബൈ ശിവാജി പാര്‍ക്കില്‍ നിന്നാണ് മെഗാ റാലി ആരംഭിക്കുക. ശരത് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മന്‍, എംകെ സ്റ്റാലിന്‍ തുടങ്ങിയവരൊക്കെ റാലിയില്‍ പങ്കെടുക്കും.

റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സിപിഐഎമ്മിനെ വിമര്‍ശിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തുവന്നു. രാഹുല്‍ ഗാന്ധിയും കെസിയും മത്സരിക്കുന്നതാണ് ഇത്തവണ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണം പറയുന്നത്. എങ്കില്‍ കശ്മീരില്‍ പങ്കെടുക്കത്തത് എന്ത് കൊണ്ടായിരുന്നു? സിപിഐഎം ബിജെപിക്ക് പാത ഒരുക്കുകയാണ്. അവര്‍ തമ്മിലുള്ള ബന്ധം പുറത്താവുകയാണ്. സിഎഎയ്‌ക്കെതിരെ സമരം ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Top