കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപ്പേട്ടയിലെ ‘കൂവല്‍’ വിവാദത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പി സി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു വരുന്ന എംഎല്‍എയെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ ‘കൂവല്‍’ സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമര്‍ശനം.