ലോപസ് ഒബ്രഡോര്‍ മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു

മെക്‌സിക്കോ ; ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഇടത് സഹയാത്രികനായ ഒബ്രഡോര്‍ വിജയിച്ചത്.

തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയായിരുന്നു ജയം. രാജ്യത്തെ അഴിമതിയും ദാരിദ്ര്യവും അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഒബ്രഡോറിന്റെ സത്യപ്രതിജ്ഞ.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഒബ്രഡോര്‍, മാറ്റത്തിന്റെ വക്താവെന്നു സ്വയം വിശേഷിപ്പിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്.

യു.എസില്‍ സത്യസന്ധമായി ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന അഭയാര്‍ഥികളായ മെക്‌സിക്കന്‍ പൗരന്മാരുടെ സംരക്ഷണത്തിലും അധിഷ്ഠിതമായ ഒരു നല്ല ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് ഒബ്രഡോര്‍ പറഞ്ഞിരുന്നു.

Top