തിരുവനന്തപുരം: അനധികൃത തടയണ നിര്‍മ്മാണത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി.എം. സുധീരന്‍.
അന്‍വറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സുധീരന്‍ വീണ്ടും കത്ത് നല്‍കി.
സമ്പന്നന്‍മാര്‍ക്ക് ഒരു നിയമവും ബാധകമല്ലെന്ന സമീപനം മുഖ്യമന്ത്രി മാറ്റണമെന്നും, അന്‍വറിനെ ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് വിനയായെന്നും സുധീരന്‍ വ്യക്തമാക്കി.