നീലക്കുറിഞ്ഞിയില്‍ ‘തൊട്ടാല്‍ പൊള്ളും’; കര്‍ശന നടപടിയെന്ന് വനംവകുപ്പ്

തിരുവനന്തപുരം: ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു.

പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. വനഭൂമി കൈയേറിയവര്‍ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു.

Top