സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാല്‍ തന്നെ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് നിയമ പരിരക്ഷ ഇല്ല. സ്പീക്കറുടേത് ഭരണഘടനാപദവി ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ട് പോകാനെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമന്‍സ് നല്‍കി സ്പീക്കറെ വിളിപ്പിക്കാം.

Top