നിയമസഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികൾക്ക് ഉപയോഗിക്കരുത്

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമവിലക്കാണെന്ന വിഷയത്തില്‍ സ്പീക്കറുടെ റൂളിങ്. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാണിച്ചെന്നും മാധ്യമവിലക്കുണ്ടെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി.രാജേഷ് ആവര്‍ത്തിച്ചു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. ക്യാമറ ഇല്ലാതെ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കുണ്ടെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്.

സഭാ ടി.വി.യില്‍ പക്ഷം നോക്കിയല്ല ദൃശ്യം കാണിക്കുന്നത്. സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്.സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.അതിനാല്‍ ഇനി സഭാ ടി.വി. വഴി മാത്രം സഭാ നടപടികള്‍ സംപ്രേഷണം ചെയ്യുകയുള്ളൂ.സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ല.

Top