തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ചപ്പോഴാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
സ്പീക്കര്‍ ഇരു പക്ഷവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
നടിക്കെതിരെ നടന്ന ആക്രമണത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയനോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ചകേസില്‍ പൊലീസ് കൃത്യമായി ഇടപെട്ടുവെന്നും ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കുമെന്നും ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.