legislative assembly strated

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രക്ഷുബ്ധമായി പിരിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിച്ചു. 11 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സഭ പുനരാരംഭിച്ചത്.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാന മാറ്റമുണ്ടായി. ഒന്നാംനിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി. ജയരാജന്‍ പിന്‍നിരയിലേക്ക് മാറിയപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന്‍ ഒന്നാംനിരയിലേക്ക് എത്തി.

ജയരാജന്‍ രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്. രാജി സംബന്ധിച്ച് ജയരാജന്‍ ഇന്ന് നിയസഭയില്‍ വിശദീകരണം നല്‍കും.

വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചതിന്റെ പേരില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയരാജന്‍ മന്ത്രിപദം രാജിവെച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Top