നിയമസഭാ സമ്മേളനം ആരംഭിക്കുന്നു ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാവും ഭരണപക്ഷം സഭയിലെത്തുന്നത്.

പാലായും കോന്നിയും പിടിച്ചെടുത്തതാവും ഭരണപക്ഷം ആയുധമാക്കുക. അരൂരിലെ ജയമാവും പ്രതിപക്ഷം ഉന്നയിക്കുന്നത്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളായവരെ വെറുതെ വിട്ട സംഭവം പ്രതിപക്ഷം സഭയിലുന്നയിക്കും. മാര്‍ക്ക് ദാന വിവാദവും സഭയെ വരും ദിവസങ്ങളില്‍ പ്രക്ഷുബ്ദമാക്കിയേക്കും. നവംബര്‍ 21ന് ആണ് സമ്മേളനം അവസാനിക്കുന്നത്.

Top