അടുത്തിടെ വിയന്നയില്‍ നടന്ന ലേലത്തില്‍ 1923ല്‍ പുറത്തിറക്കിയ ‘ലൈക്ക 0 സീരിസ് നമ്പര്‍ 122’ ( Leica 0series no. 122) എന്ന ക്യാമറ റെക്കോഡ് വിലയിലാണ് വിറ്റുപോയത്. ഏകദേശം 20 കോടി രൂപയ്ക്കാണ് (2.97 മില്ല്യന്‍ ഡോളര്‍) ഏഷ്യയില്‍ നിന്നുള്ള ഒരു സ്വകാര്യ വ്യക്തി ലേലം പിടിച്ചത് .
ഈ ക്യാമറയ്ക്ക് ഇത്രമാത്രം വില കിട്ടാന്‍ കാരണം വിരളമായ മോഡലായതുകൊണ്ടും ഇത്തരം വെറും 25 ക്യാമറകളേ പുറത്തിറക്കിയിട്ടുള്ളു എന്നതുമാണ്. ഇതിനു മുന്‍പുള്ള റെക്കോഡും ലൈക്കയ്ക്കായിരുന്നു. Leica 0 സീരിസ് നമ്പര്‍ 116 എന്ന മോഡല്‍ വിറ്റു പോയത് 2.16 മില്ല്യന്‍ യൂറോയ്ക്കാണ്.