തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെയും ചൂഷണങ്ങളെയുമെല്ലാം വെളിച്ചത്ത് കൊണ്ടു വന്ന മീ ടു വില്‍ നിലപാട് വ്യക്തമാക്കി ലെന. മീടു മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് ലെന പറയുന്നത്.
മീ ടു എന്ന ഹാഷ് ടാഗോടു കൂടി കാസ്റ്റിങ് കൗച്ചിങിനെ കുറിച്ചും ലൈംഗിക പീഡനത്തെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ ഞാനും ഇരയായി എന്ന അര്‍ത്ഥത്തില്‍ വെളിപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ ലെനയ്ക്ക് സോഷ്യല്‍ മീഡിയയുമായി വലിയ ബന്ധമില്ല എന്നാണ് ലൈന പറയുന്നത്.
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്.. എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരുംഅഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്.