ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടയ്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കും.10.30ഓടെ കലാഭവനിലും പൊതുദര്‍ശനമുണ്ടാവും.

തിങ്കളാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ടത്. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.

ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ കടവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Top