Lenovo launches Vibe X3 smartphone with 21 mp camera

21 മെഗാപിക്‌സല്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സെന്‍സറുമായി ലെനോവോയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ എത്തുന്നു. വൈബ് എക്‌സ് 3 എന്ന മോഡലാണ് ലെനോവോ ചൈനീസ് വിപണിയില്‍ ലോഞ്ചു ചെയ്തിരിക്കുന്നത്.

32 ജിബി, 64 ജിബി സ്‌റ്റോറേജുള്ള രണ്ട് പതിപ്പുകളാണ് തങ്ങളുടെ ഫ്‌ലാഷിപ്പ് ശ്രേണിയില്‍ ലെനോവോ എത്തിച്ചിരിക്കുന്നത്. ഇതോടൊപ്പം വൈബ് എക്‌സ് 3 യൂത്ത് എന്ന ഒരു മോഡലും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് ലെനോവോ ഫ്‌ലാഗ്ഷിപ്പ് എത്തുന്നത്. 1080×1920 പിക്‌സല്‍ റിസല്യൂഷനും 401 പിപിഐ പിക്‌സല്‍ സാന്ദ്രതയും മികച്ച പിക്ചര്‍ ക്ലാരിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗറില്ല ഗ്ലാസ് 3 സംരക്ഷണമാണ് ഡിസ്‌പ്ലേയ്ക്കുള്ളത്.

കരുത്തുറ്റ ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറാണ് വൈബ് എക്‌സ് 3യുടെ മറ്റൊരു പ്രത്യേകത. 3 ജിബി റാമും ലെനോവോ തങ്ങളുടെ ഫ്‌ലാഷിപ്പിന് കരുത്തുപകരുന്നതിന് നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

Top