ലെനോവോ ടാബ് പി 12 പ്രോ ഉടന്‍ അവതരിപ്പിച്ചേക്കും

ലെനോവോ ടാബ് പി 12 പ്രോ പുതിയ ടാബ്ലെറ്റ് ഉടന്‍ അവതരിപ്പിച്ചേക്കും. ലെനോവോ ടാബ് പി 12 പ്രോയ്ക്ക് TB-Q706F എന്ന മോഡല്‍ നമ്പര്‍ ഉണ്ടാകും. ഒരു സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, ഉയര്‍ന്ന റെസല്യൂഷനുള്ള ഡിസ്‌പ്ലേ, കൂടാതെ മറ്റു പല മികച്ച സവിശേഷതകളും ലെനോവോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 855 SoC പ്രോസസറിയിരിക്കും ലെനോവോ ടാബ് പി 12 പ്രോയ്ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. 1600 × 2560 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനെ സപ്പോര്‍ട്ട് ചെയ്യുകയും 240 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഉണ്ടായിരിക്കും.

കൂടാതെ ടാബ് പി 12 പ്രോ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന ഈ ടാബ്ലെറ്റിന്റെ റെന്‍ഡറും ഗൂഗിള്‍ പ്ലേയ് കണ്‍സോളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് ലെനോവോ ടാബ് പി 11 പ്രോയുടെ അതേ രൂപകല്‍പ്പനയുമായി ലെനോവോ ടാബ് പി 12 പ്രോയും വരുമെന്നുള്ള കാര്യവും ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ടാബ്ലെറ്റിന്റെ ബാറ്ററി, സ്‌ക്രീന്‍ വലുപ്പം, ക്യാമറ സവിശേഷതകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഇത് എച്ച്ഡി-സര്‍ട്ടിഫൈഡാണെങ്കില്‍ ഉയര്‍ന്ന ഡെഫനിഷന്‍ വീഡിയോകള്‍ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ ടാബ്ലെറ്റിന് കീബോര്‍ഡും സ്‌റ്റൈലസ് പേന്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

 

 

Top