ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളുള്ള ലെനോവോ എസ്5 പ്രോ ഒക്ടോബര്‍ 18ന് അവതരിപ്പിക്കും

ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളുള്ള ലെനോവോ എസ്5 പ്രോ ഒക്ടോബര്‍ 18ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2246 പിക്‌സല്‍, 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,500 എംഎഎച്ചാണ് ബാറ്ററി.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 20 എംപി പ്രൈമറി സെന്‍സര്‍, 12 എംപി സെക്കന്‍ഡറി ലെന്‍സും ഫ്രണ്ടില്‍ 20 എംപി സെന്‍സറും 8 എംപി സെക്കന്‍ഡറി ലെന്‍സുമാണ് ഉള്ളത്. ബ്ലാക്ക്, വൈറ്റ്, റെഡ്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്.

Top