ലെനോവോ സ്മാര്‍ട് വാച്ച് Xന്റെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു

lenovo

ലെനോവോ സ്മാര്‍ട് വാച്ച് X അവതരിപ്പിച്ചു. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ ലെനോവോ Z5ന്റെ പ്രഖ്യാപനത്തിനോടൊപ്പമായിരുന്നു ഇതും അവതരിപ്പിച്ചത്. സ്മാര്‍ട്ട് വാച്ചുകള്‍ രണ്ടു വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്.

OLED ഡിസ്‌പ്ലേയോടു കൂടി 45 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് ലെനോവോ വാച്ച് Xന്. ലെനോവോ വാച്ച് Xന് മെറ്റാലിക് ബെല്‍റ്റും വ്യത്താകൃതിയിലുളള ഡയലുമാണ്. രണ്ട് മോഡലുകളില്‍ ഒന്ന് വാച്ച് Xഉം മറ്റൊന്ന് വാച്ച് X എക്‌പ്ലോറര്‍ എഡിഷനുമാണ്‌. ഇവ രണ്ടും മിലനീസ് അല്ലെങ്കില്‍ ലെതര്‍ സ്ട്രാപ്പ് വേരിയന്റില്‍ ലഭ്യമാണ്. മിലനീസ് വേരിയന്റിന് ഏകദേശം 3100 രൂപയും ലെതര്‍ സ്ട്രാപ്പ് മോഡലിന് 3,400 രൂപയുമാണ്.

വാച്ച് X എക്‌സ്‌പ്ലോറര്‍ എഡിഷന്‍ മിലനീസ് വേരിയന്റിന് ഏകദേശം 4100 രൂപയും എക്‌പ്ലോറര്‍ എഡിഷന്‍ ലെതര്‍ സ്ട്രാപ്പിന് 4500 രൂപയുമാണ്. എന്നാല്‍ ഈ രണ്ട് വാച്ചുകള്‍ തമ്മിലുളള കൃത്യമായ വ്യത്യാസങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ വാച്ചിന്റെ ലഭ്യതയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ചൈനയില്‍ ഈ സ്മാര്‍ട് വാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Top