കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനായി ലെനോവോ. പുതിയ സ്മാര്‍ട്ട് ഫോണ്‍ കെ4 നോട്ട് ലെനോവോ വിപണിയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കെ3 നോട്ടിനു ശേഷം ലെനോവോ അവതരിപ്പിക്കുന്ന ഫോണാണ് കെ4 നോട്ട്.
2015ല്‍ ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ ഫോണായിരുന്നു കെ3 നോട്ട്. ഇന്ത്യയില്‍ മാത്രം 12ലക്ഷം കെ3 നോട്ട് ഫോണുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്.
കെ3 നോട്ടിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സവിശേഷതകളുമായാണ് പുതിയ ഫോണ്‍ എത്തുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ എന്ന ലക്ഷ്യവുമായാണ് ലെനോവോ കെ4 നോട്ട് അവതരിപ്പിച്ചിരിക്കുന്നത്.
മള്‍ട്ടി മീഡിയ അനുഭവത്തില്‍ പുതിയ തരംഗമാകാന്‍ ഡോള്‍ബി അറ്റ്‌മോസ് സംവിധാനമുള്ള രണ്ട് ഫ്രണ്ട് സ്പീക്കറുകളും ഒപ്പം സിനിമ അനുഭവം ഗംഭീരമാക്കുന്ന ആക്‌സസറികളായ എഎന്‍ടി വിആര്‍ ഹെഡ്‌സെറ്റ്, സ്‌കള്‍ കാന്‍ഡി ആന്‍ഡോ എയര്‍ഫോണ്‍ എന്നിവയും ഫോണിനൊപ്പം ലഭിക്കും.
ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 16 ജിബി റോം, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവ കെ4 നോട്ടിന്റെ പ്രത്യേകതയാണ്. ഡ്യുവല്‍ സിം ഫോണ്‍ 4ജി സപ്പോര്‍ട്ട് ചെയ്യും. ഫോണിനു മാത്രം 11999 രൂപയും എഎന്‍ടി വിആര്‍ ഹെഡ്‌സെറ്റിനൊപ്പം 12499 രൂപയുമാണ് വില.