റിലീയിന് മുന്‍മ്പേ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത് വെറും ഫാന്‍സ് ആവേശം മാത്രമായിരുന്നില്ല. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമാവുമോ എന്നതും ഇതിനൊരു കാരണമാണ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം.
ഇപ്പോഴിതാ ആദ്യദിന ആഗോള ബോക്‌സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ എത്തുമ്പോള്‍ കോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്.
കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് എന്നതിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഈ സംഖ്യ. ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ 1000 കോടി ഹിറ്റുകളായ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ പഠാനെയും ജവാനെയുംപോലും ഓപണിംഗില്‍ മറികടന്നിട്ടുണ്ട് ലിയോ. പഠാന്റെ ആദ്യഗിന ആഗോള ഗ്രോസ് 106 കോടിയും ജവാന്റേത് 129.6 കോടിയും ആയിരുന്നു. അതേസമയം 140 കോടി എന്നത് ലഭ്യമായ കണക്കാണ്. ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗികമായിത്തന്നെ കണക്കുകള്‍ പുറത്തുവിട്ടേക്കും.