ലിയോക്ക് പ്രതീക്ഷകള്‍ ഏറുന്നു; തിയറ്റര്‍ റൈറ്റ്‌സ് വിറ്റത് വന്‍ തുകയ്ക്ക്

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലെത്തുകയാണ്. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്‍, മന്‍സൂര്‍ അലിഖാന്‍, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.

ലിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. ചിത്രത്തിന് വന്‍ വരവേല്‍പ്പ ലഭിക്കുമെന്നാണ് സൂചനകള്‍. യുകെയിലടക്കമുള്ള ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗ് വിവരങ്ങള്‍ അങ്ങനെയാണ് വ്യക്തമാക്കുന്നത്. 100 കോടി അതികം രൂപയാണ് ചിത്രത്തിന തമിഴ്‌നാട് തിയറ്റര്‍ റൈറ്റ്‌സിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് വിജയ്‌യും ഒന്നിച്ച ചിത്രമായ മാസ്റ്ററിന് നേരത്തെ തമിഴ്‌നാട്ടില്‍ ലഭിച്ചത് തിയറ്റര്‍ റൈറ്റ്‌സിന് 83 കോടി രൂപയായിരുന്നു.

നിര്‍മാതാക്കള്‍ക്ക് വന്‍ ലാഭം നേടിക്കൊടുക്കുന്ന ചിത്രമായിരിക്കും ലിയോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നതും. നിലവില്‍ തമിഴ്‌നാട്ട് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 200 കോടി രൂപയായിരുന്നു. രജനികാന്തിന്റെ ജയിലര്‍ക്ക് 185 കോടി രൂപ മാത്രമാണ് തമിഴ്‌നാട്ടില്‍ നേടാനായത്. ബോക്‌സ് ഓഫീസിലെ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ റെക്കോര്‍ഡ് ലിയോ തകര്‍ക്കുമെന്നാണ് പ്രതീക്ഷകള്‍.

Top