വിജയ് നായകനായ ലിയോ ഒട്ടനവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയാണ്.ആഗോളതലത്തില്‍ ലിയോയ്ക്ക് മറ്റൊരു വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡും ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
വ്യാഴാഴ്ച ഐമാക്‌സില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഏഴാം സ്ഥാനത്താണ് ഓപ്പണിംഗ് കളക്ഷന്റെ അടിസ്ഥാനത്തില്‍ എത്തിയിരിക്കുന്നത്. വിജയ് നായകനായി ലിയോ എന്ന ചിത്രം വമ്പന്‍ നേട്ടത്തില്‍ എത്തിയത് ഐമാക്‌സ് കോര്‍പറേഷന്റെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ്. ആഗോള ഹിറ്റായ അവതാറടക്കമുള്ള വിവിധ ചിത്രങ്ങളുടെ പട്ടികയിലാണ് ലിയോയും ഇടംനേടിയിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 26 ഐമാക്‌സ് തിയറ്ററുകള്‍ ഉണ്ടായിട്ടും വിജയ് നായകനായ ലിയോ വെറും 10 സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്തത് എന്നതിനാല്‍ വമ്പന്‍ വിജയമാണെന്നും പ്രീതം ഡാനിയല്‍ വ്യക്തമാക്കുന്നു.
പാര്‍ഥിപന്‍ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വേഷമിട്ടത്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകന്‍ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.