Leonardo DiCaprio, Nina Agdal “Getting Married”

ഒസ്‌കര്‍ പുരസ്‌കാര ജേതാവ് ലിയാനാര്‍ഡോ ഡികാപ്രിയോ വിവാഹിതനാവുന്നു. വധു കാമുകിയായ നിന അഡ്ഗാല്‍ ആണെന്ന് ആസ്‌ഷോബിസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ അവസാനം ലിയോ പെണ്ണുകളോടൊപ്പമുള്ള ചുറ്റല്‍ നിര്‍ത്തി, ഒരെണ്ണത്തെ തിരഞ്ഞെടുത്തു’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കിയെടുക്കാനാണ് ഡികാപ്രിയോ ഉദ്ദേശിക്കുന്നത്. വധുവിനും ഇതില്‍ എതിര്‍പ്പില്ല. വിവാഹത്തിന്റെ എല്ലാ പദ്ധതികളും ലിയോയാണ് ഒരുക്കുന്നതെന്നും നിനയുടെ ആഗ്രഹങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഡികാപ്രിയോയും നിന അഗ്ഡാലും നിരവധി പൊതുപരിപാടിയില്‍ ഒരുമിച്ച് എത്തിയിട്ടുണ്ട്. ഇരുവരും മാലിബുവില്‍ അവധി ആഘോഷിക്കാന്‍ പോയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബ്ലക്ക് ലൈവ്‌ലി, മിറണ്ട കേര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ഡികാപ്രിയോയുടെ കാമുകിമാരുടെ പട്ടികയില്‍ ഉണ്ട്.

Top