Leonardo DiCaprio wins best actor Oscar for The Revenant

ലോസ്ആഞ്ചലസ്: 88ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ലിയനാഡോ ഡി കാപ്രിയോയ്ക്കും(ദ റവനന്റ്) ,മികച്ച നടിക്കുള്ള പുരസ്‌കാരം ബ്രീ ലര്‍സണും (റൂം) മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിനും ലഭിച്ചു.

ഹോളിവുഡ് താരം ക്രിസ് റോക്കാണ് പരിപാടിയുടെ അവതാരകന്‍. കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയറ്ററിലാണ് പരിപാടി നടക്കുന്നത്. ഏറെ പ്രതീക്ഷയോടെ ഓസ്‌കറിനെത്തിയ മാഡ്മാക്‌സ് ഫ്യൂറി റോഡിന് ഇതുവരെ ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിങ്ങ്, ശബ്ദ എഡിങ്ങ്, ശബ്ദമിശ്രണം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.

മറ്റ് പുരസ്‌കാരങ്ങള്‍ ചുവടെ:-

മികച്ച സംവിധായകന്‍: അലെസാന്‍ന്ദ്രോ ഇനാരിറ്റു (ചിത്രം: ദി റെവെനന്റ്)
മികച്ച ഒറിജിനല്‍ തിരക്കഥ: സ്‌പോട്ട്‌ലൈറ്റ്
മികച്ച അഡാപ്റ്റഡ് തിരക്കഥ: ദി ബിഗ് ഷോര്‍ട്ട്.
മികച്ച സഹനടി: അലീഷ്യ വികാന്‍ഡര്‍ (ചിത്രം: ദി ഡാനിഷ് ഗേള്‍)
വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ്
പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ്
ഛായാഗ്രഹണം: ഇമ്മാന്വല്‍ ലുബെസ്‌കി (ദി റെവെനന്റ്)
ചിത്രസംയോജനം: മാര്‍ഗരറ്റ് സക്‌സല്‍ (മാഡ്മാക്‌സ്)
മികച്ച ശബ്ദലേഖനം: മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ് (ചിത്രം: മാഡ് മാക്‌സ്)
മികച്ച ദൃശ്യ വിസ്മയം: ആന്‍ഡ്ര്യു വൈറ്റ്‌ഹേസ്റ്റ് (ചിത്രം: എക്‌സ് മാച്ചിന)
മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ഗബ്രിയല്‍ ഒസോറിയോ, പാറ്റോ എസ്‌കാല (ചിത്രം: ബെയര്‍ സ്‌റ്റോറി)
മികച്ച ആനിമേഷന്‍ ചിത്രം: പീറ്റ് ഡോക്ടര്‍, യോനാസ് റിവേര (ചിത്രം:ഇന്‍സൈഡ് ഔട്ട്)
മികച്ച സഹനടന്‍: മാര്‍ക്ക് റൈലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറര്‍
മികച്ച വിദേശഭാഷാ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി)
മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്)
മികച്ച ഗാനം: സാം സ്മിത്ത് (സ്‌പെക്ടറിലെ റൈറ്റിങ് ഓണ്‍ ദി വാള്‍ എന്ന ഗാനം)

Top