കോന്നി: പത്തനംതിട്ട കോന്നിയില്‍ വന്യജീവിയുടെ ആക്രണത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പൂപ്പന്‍ തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി ആണ് മരിച്ചത്.
ഇയാളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചത്. കൊക്കാത്തോട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ശരീര അവശിഷ്ടം കണ്ടെത്തിയത്. തലയും കൈപ്പത്തിയും മാത്രമാണ് അവശേഷിച്ചിരുന്നത്.
കടുവ കടിച്ച് കൊന്നതാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. കോന്നി നടുവത്തുംമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.