ഗുജറാത്ത് സെക്രട്ടറിയേറ്റ് വളപ്പില്‍ പുള്ളിപ്പുലി ; തെരച്ചില്‍ ശക്തം

leopard

ഗാന്ധിനഗര്‍: ഗുജറാത്ത് സെക്രട്ടറിയേറ്റ് വളപ്പില്‍ പുള്ളിപ്പുലി കയറി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുള്ളിപ്പുലി കറിയത്. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റ് അടച്ചതായും ഉദ്യോഗസ്ഥരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പുലി ഏഴാം നമ്പര്‍ ഗേറ്റിലൂടെ സെക്രട്ടറിയറ്റ് വളപ്പില്‍ കടന്നതായുള്ള വിവരം ലഭിച്ചത്.

Top