അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ പിടികൂടി. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറികള്‍ നിണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ പിടികൂടിയത്.
സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തിയത്. തൊട്ടടുത്തുള്ള ഇന്ദ്രോഡ പാര്‍ക്കില്‍ നിന്നാകാം പുലി കെട്ടിടത്തിനുള്ളില്‍ കയറിയതെന്ന് വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നത്.