ഉത്തർപ്രദേശിൽ പത്ത് വയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അമൃത്പുർ: ഉത്തർപ്രദേശിൽ പത്ത് വയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വീടിന് സമീപമുള്ള പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ അമൃത്പുർ ഗ്രാമത്തിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രാമത്തിനോട് ചേർന്നുള്ള വനമേഖലയിൽനിന്നാണ് പുലിയെത്തിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.പി. സിംഗ് പറഞ്ഞു.

Top