സെല്‍ഫി ഭ്രാന്ത്; പുലിക്ക് പകരം വനംവകുപ്പിന്റെ കെണിയില്‍ വീണത് യുവാവ്

puli

പാലപ്പിള്ളി: സെല്‍ഫി ഭ്രാന്ത് മൂത്ത് യുവാവ് ചെന്നുചാടിയത് പുലികെണിയില്‍.കാരിക്കുളത്ത് വനം വകുപ്പ് പിലിയെ പിടിക്കാന്‍ വെച്ച കെണിയിലേക്കാണ് യുവാവ് അകപ്പെട്ടത്. സെല്‍ഫിയെടുക്കാനുള്ള അതിയായ മോഹമാണ് യുവാവിനെ പുലികൂട്ടില്‍ കൊണ്ടെത്തിച്ചത്. തൃശൂര്‍ മുകുന്ദപുരത്തെ പാലപ്പിള്ളിയിലാണ് സംഭവം

ഇരുമ്പുകൂട്ടില്‍ പുലിയെ പിടിക്കാന്‍ പ്രത്യേക അറയും, കുടുക്കാന്‍ നായയെയും കെട്ടിയിരുന്നു. ഇവയെല്ലാം ചേര്‍ത്ത് സെല്‍ഫിയെടുക്കാനായിരുന്നു യുവാവിന്റെ ശ്രമിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കൂട്ടില്‍ അകപ്പെടുകയായിരുന്നു.

നാട്ടുകാരുടെ സെല്‍ഫി ഭ്രമം കാരണം വനം വകുപ്പും പുലിവാലു പിടിച്ചിരിക്കുകയാണ്. സംഭവത്തോടെ ഒടുവില്‍ പുലിക്കെണി ഇവിടെ നിന്ന് മാറ്റി സ്ഥാപിച്ചു. സെല്‍ഫിയെടുക്കാന്‍ വരുന്ന മനുഷ്യരുടെ മണം വന്നാല്‍ പുലി കൂടിനരുകില്‍ നിന്ന് അകന്നു പോകുമെന്നാണ് വനം വകുപ്പ് പറയുന്നത്.

Top