കൊല്ലത്ത് പുലി മുള്ളുവേലിയില്‍ കുരുങ്ങി ചത്തു;എറണാകുളത്ത് പുലി കെണിയില്‍

കൊച്ചി: കൊല്ലം ആര്യങ്കാവിലും മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയിലും പുലിയിറങ്ങി.

കൊല്ലം ആര്യങ്കാവ് ഇടപ്പാളയത്ത് ഇറങ്ങിയ പുലി, വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്കു കയറുന്നതു തടയാന്‍ കെട്ടിയിരുന്ന വേലിയില്‍ കുരുങ്ങി ചത്തു.

എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയില്‍ വനംവകുപ്പിന്റെ കെണിയിലാണു പുലി കുടുങ്ങിയത്. ജനവാസമേഖലയായ ഇല്ലിത്തോണിയില്‍ പുലി കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. അതിനാല്‍ വനം വകുപ്പ് കെണിയൊരുക്കിയിരുന്നതിനെ തുടര്‍ന്ന് പുലി കെണിയില്‍ കുടുങ്ങുകയായിരുന്നു.

ഏകദേശം മൂന്നു വയസു പ്രായമുളള പുലിയാണു കുടുങ്ങിയത്. പുലിയെ കോടനാട്ടെ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്കു മാറ്റി.

Top