2020 ഓടെ കുഷ്ഠരോഗം പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

K K Shylaja

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്ന് 2020 ഓടെ കുഷ്ഠരോഗം പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

കേരളത്തില്‍ കുട്ടികളില്‍ കുഷ്ഠരോഗം കണ്ടുവരുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത എട്ടു ജില്ലകളില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍,അശ്വമേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കണം. രോഗലക്ഷണമുള്ളവര്‍ക്ക് പൂര്‍ണ ചികിത്സ സര്‍ക്കാര്‍ ഉറപ്പു വരുത്തും. സംസ്ഥാനത്ത് പടരുന്ന പനി ഉള്‍പ്പെടെ രോഗങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും റിപ്പോര്‍ട്ട് സ്വീകരിച്ച് പരിശോധിച്ച ശേഷമാണ് അന്തിമ കണക്കുകള്‍ പുറത്തുവിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സന്നദ്ധസംഘടനകള്‍ തുടങ്ങിയവ സംയുക്തമായാണ് അശ്വമേധം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Top