തിരുവനന്തപുരം: എലിപ്പനി ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ജാഗ്രത. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളത്.
പ്രളയത്തെത്തുടര്‍ന്ന് മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങള്‍ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തില്‍ പ്ലേഗ് ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.