എലിപ്പനി ഭീതി വിട്ടൊഴിയുന്നില്ല ; സംസ്ഥാനത്ത് ഏഴു പേര്‍ ഇന്ന് മരിച്ചു

FEVER

തിരുവനന്തപുരം: സംസ്ഥാനത്തു എലിപ്പനി ഭീതി വിട്ടൊഴിയുന്നില്ല. തിരുവനന്തപുരത്ത് മൂന്നു പേരടക്കം സംസ്ഥാനത്ത് ഏഴു പേര്‍ ഇന്ന് മരിച്ചു.

തിരുവനന്തപുരം ചെമ്പൂര്‍ സ്വദേശി ദേവസാന്‍ (57) മരിച്ചത് എലിപ്പനിയെതുടര്‍ന്നാണെന്നാണു സ്ഥിരീകരിച്ചത്. പാലോട് സ്വദേശി ശശി (67), ഭരതന്നൂര്‍ സ്വദേശിനി ബിന്ദു (45) എന്നിവരാണു തിരുവനന്തപുരത്തു മരിച്ച മറ്റുള്ളവര്‍.

കൊല്ലത്തും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം പെരിനാട് സ്വദേശി ശിവദാസ(60)നാണ് എലിപ്പനിയെ തുടര്‍ന്നു മരിച്ചത്. കൂടാതെ പനിബാധിച്ച് ഇടുക്കി ദേവിയാര്‍ കോളനി സ്വദേശി അനീഷ് അശോകന്‍ (27), കൊല്ലം തൃക്കരുവ സ്വദേശി ദ്വൈവിക് (മൂന്ന്) എന്നിവരും മരിച്ചു. 15 പേരാണ് ഞായറാഴ്ച എലിപ്പനിക്ക് ചികിത്സ തേടിയത്.

വിവിധ ജില്ലകളിലായി ഏഴുപേര്‍ക്കു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്.

Top