തമിഴ്‌നാട്: മാതാപിതാക്കളില്‍ നിന്ന് വധഭീഷണി നേരിടുന്നുവെന്നാരോപിച്ച് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇവരില്‍ ഒരാള്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.രണ്ടരമാസം മുമ്പാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്.
വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കൂടെ പോയില്ല. ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടി താമസിക്കുന്നത്. എന്നാല്‍ തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കള്‍ ഭീഷണി മുഴക്കുന്നതായി പെണ്‍കുട്ടി മനുഷ്യാവകാശപ്രവര്‍ത്തകരെ അറിയിച്ചു.