ചെന്നൈ: പളനിസ്വാമി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാല്പതോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല.
പനീര്‍ സെല്‍വത്തേയും പളനിസ്വാമിയെയും പിന്തുണയ്ക്കുന്നത് 90 പേര്‍ മാത്രമാണ്.
ഇതേ തുടര്‍ന്ന്, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള എംഎല്‍എ മാരുടെ പിന്തുണ ദിനകരന്‍ പക്ഷം നേടി.
എന്നാല്‍, ശശികലയെയും ടിടിവി ദിനകരനെയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കാന്‍ യോഗം തീരുമാനിച്ചു.
അതേസമയം, കൂടുതല്‍ എം.എല്‍.എമാര്‍ ദിനകരന് പിന്തുണയുമായെത്തുന്നത് ഭരണപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രവും ഭരണപക്ഷം മെനയുന്നുണ്ട്.