നരേന്ദ്രമോദിയെ വധിക്കാന്‍ ലഷക്ര്‍ -ഇ-ത്വയ്ബ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

modi

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ലഷക്ര്‍ -ഇ-ത്വയ്ബ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയ്ദിന്റെ നിര്‍ദേശമനുസരിച്ച് ലഷ്‌കറിന്റെ ചാവേര്‍ സംഘമാണ് മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. മോദിയുടെ പരിപാടികള്‍ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘം 7 ലോക് കല്യാണ്‍ മാര്‍ഗില്‍ നിന്ന് സൗത്ത് ബ്ലോക്ക് ഓഫീസിലേക്കുള്ള പ്രധാനമന്ത്രിയുടെ പാത നിരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയെ തകര്‍ക്കാന്‍ നരേന്ദ്രമോദിയെ ഇല്ലാതാക്കുകയാണ് ഏറ്റവും എളുപ്പമാര്‍ഗ്ഗമെന്ന് പാകിസ്ഥാനില്‍ പല സ്ഥലത്ത് നടന്ന പരിപാടിയിലും ഹാഫീസ് സയ്ദ് പറഞ്ഞിരുന്നു.

Top