ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലിറങ്ങിയ ജോജിക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ കെ.സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദന്‍ സിനിമയ്‌ക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെര്‍ടെയ്നര്‍ പോലും ആകാന്‍ ജോജിക്ക് കഴിഞ്ഞില്ലെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
“ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ “മക്ബൂല്‍ “പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെര്‍ടെയ്നര്‍ പോലുമല്ല ജോജി.
പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കൺസെപ്റ്റിൽ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.” സച്ചിദാനന്ദന്‍ പറഞ്ഞു.