ഡല്‍ഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
I bow to Mahatma Gandhi on the special occasion of Gandhi Jayanti. His timeless teachings continue to illuminate our path. Mahatma Gandhi’s impact is global, motivating the entire humankind to further the spirit of unity and compassion. May we always work towards fulfilling his…
— Narendra Modi (@narendramodi) October 2, 2023
മഹാത്മാഗാന്ധി വെറുമൊരു വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവര്‍ത്തിത്വം തുടങ്ങിയ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്ക് ശാശ്വത മൂല്യമുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ബാപ്പുവിന്റെ ആദര്‍ശങ്ങളെ വണങ്ങുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹത്തിനെ വണങ്ങുന്നു എന്ന് കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലും കുറിച്ചു. സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്ന വ്യക്തിയാണ് അദ്ദേഹം. ഗാന്ധിജിയുടെ അഹിംസ, ഐക്യം എന്നീ മൂല്യങ്ങളെ നമ്മുടെ വഴികാട്ടിയാക്കി മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.