ചെന്നൈ: സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഉദയനിധി സ്റ്റാലിന് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. സനാതന ധര്‍മ വിഷയത്തില്‍ കമല്‍ഹാസന്‍ നടത്തുന്ന ആദ്യപ്രതികരണം ആണിത്. എക്‌സിലൂടെയാണ് കമല്‍ഹാസന്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
നിങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കില്‍, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവദിക്കാം. അതിന് പകരം സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.
ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തമിഴ്‌നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് തുടരുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് എന്നാണ് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.