ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് അയച്ച സാമഗ്രികള്‍ക്കിടയിലുളള എഴാം ക്ലാസ്സുകാരിയുടെ കുറിപ്പ് വൈറലാകുന്നു. ‘ വിഷമിക്കേണ്ട എല്ലാം ശരിയാകും’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഹൈദരാബാദിലെ ടൈസ്
സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മാളവിക അലീക്കലാണ് കുറിപ്പ് എഴുതിയത്.
കേരളത്തിലെ ദുരിതബാധിതര്‍ക്ക് വിദ്യാലയത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാല്‍ കഴിയുന്നത് കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം രണ്ടു ദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്‌കൂളില്‍ ഏല്‍പ്പിച്ചത്.
അമ്മയോട് പറഞ്ഞ് കുറച്ചു വസ്ത്രങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ബിസ്‌ക്കറ്റ്, നോട്ടുബുക്കുകള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങി അത് പാക്കറ്റിലാക്കി സ്‌കൂളില്‍ ഏല്‍പ്പിച്ചു. അതിനൊപ്പമാണ് ഈ കുറിപ്പും മാളവിക അയച്ചത്.
മലയാളം എഴുതാന്‍ അറിയാത്ത മാളവിക അമ്മയുടെ നിര്‍ദേശ പ്രകാരമാണ് എല്ലാം ശരിയാകുമെന്ന് എഴുതി നല്‍കിയത്. കോഴിക്കോട് മാങ്കാവ് പട്ടേല്‍താഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക.