തിരുവനന്തപുരം: കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിനയച്ചെന്ന് പറയപ്പെടുന്ന കത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
കെ.പി.സി.സി നിര്‍വാഹക സമിതിയിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.
കത്ത് വ്യാജമെന്ന് ചെന്നിത്തല പറഞ്ഞ സാഹചര്യത്തിലാണ് സുധീരന്റെ ആവശ്യം. കത്തിന്റെ നിജസ്ഥിതി അറിയാതെ പ്രതികരിച്ചതിന് യോഗത്തില്‍ ലാലി വിന്‍സെന്റിനും ആര്‍.ചന്ദ്രശേഖരനുമെതിരെ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തരുടെ വികാരമാണ് കത്ത് പ്രതിഫലിപ്പിയ്ക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.